അജിയോ ബിഗ് ബോള്ഡ് സെയില് നാളെമുതൽ
Wednesday, May 31, 2023 12:45 AM IST
കൊച്ചി: പ്രീമിയം ഫാഷന്രംഗത്തെ പ്രമുഖരായ അജിയോയിൽ ബിഗ് ബോള്ഡ് സെയിൽ നാളെ മുതൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രീമിയം ബ്രാന്ഡുകള്ക്ക് 50 മുതല് 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
ഓരോ ആറു മണിക്കൂറിലും ഉപഭോക്താക്കള്ക്കു ഐ ഫോണ് 14 പ്രോ, ആപ്പിള് മാക് ബുക്ക്, സാംസംഗ് എസ് 23 മൊബൈല്, ലക്ഷം രൂപയുടെ സ്വര്ണം എന്നിവ നേടാനുള്ള അവസരവുമുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്ഡ്, ഡെബിറ്റ് കാര്ഡ് എന്നിവ ഉപയോഗിക്കുന്നവര്ക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.