പേടിഎം മണി പ്ലാറ്റ്ഫോമില്‍ ഇനി ബോണ്ട് നിക്ഷേപം
Friday, May 26, 2023 12:59 AM IST
കൊച്ചി: ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ പേമെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സേവന കമ്പനിയായ പേടിഎം ബ്രാന്‍ഡിന്റെ സബ് ബ്രാന്‍ഡായ പേടിഎം മണി ലിമിറ്റഡ് ഇന്ത്യയിലെ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി ഏറ്റവും വിപുലമായ ബോണ്ട് പ്ലാറ്റ്ഫോം ആരംഭിച്ചു.
സര്‍ക്കാര്‍, കോര്‍പറേറ്റ്, ടാക്സ് ലെസ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കാനും അതുവഴി അവര്‍ക്ക് നേടാനാകുന്ന വരുമാനം വിശകലനം ചെയ്യാനും മനസിലാക്കാനും ഇ പ്ലാറ്റ്ഫോം വഴി കഴിയും.