മുത്തൂറ്റ് ആഷിയാന ഭവന പദ്ധതി: 14 വീടുകളുടെ താക്കോല്‍ കൈമാറി
Tuesday, May 23, 2023 11:45 PM IST
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ സംരംഭമായ മുത്തൂറ്റ് ആഷിയാന ഭവനപദ്ധതിയുടെ കീഴില്‍ നിര്‍മിച്ച 14 വീടുകളുടെ താക്കോല്‍ കൈമാറി. എറണാകുളം ജില്ലയിലെ എടവനക്കാടാണ് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് താക്കോല്‍ദാനം നടത്തി. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായി. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് ‘ഒരു മരം നടൂ, ഭൂമിയെ രക്ഷിക്കൂ’ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇതോടെ, ആഷിയാന പദ്ധതിക്കു കീഴില്‍ 250 വീടുകളായി. പ്രളയകാലത്ത് 202 വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.