ഫോണ്‍പേയിൽ വീണ്ടും നിക്ഷേപവുമായി ജനറൽ അറ്റ്ലാന്റിക്
Monday, May 22, 2023 11:27 PM IST
മുംബൈ: ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍പേയിൽ 828 കോടി രൂപയുടെ നിക്ഷേപവുമായി ജനറൽ അറ്റ്ലാന്റിക്. ഇതോടെ ഈ ഫിൻടെക് പ്ലാറ്റ്ഫോമിൽ ജനറൽ അറ്റ്ലാന്റിക്കിന്റെ നിക്ഷേപം 4,556 കോടി രൂപയായി വർധിച്ചു.
കഴിഞ്ഞ മാസവും നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജനറൽ അറ്റ്ലാന്റിക് ഫോണ്‍പേയിൽ 828 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതോടെ കന്പനിയുടെ പ്രഥമ മൂലധനം 7,040 കോടി രൂപയായി.