മുത്തൂറ്റ് ഫിനാന്‍സിന് 1,009 കോടി രൂപ അറ്റാദായം
Sunday, May 21, 2023 1:05 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1,009 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിലെ അറ്റാദായം 1,006 കോടി രൂപയായിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം നാലാം പാദത്തിൽ കന്പനിയുടെ ലാഭം 903 കോടി രൂപയാണ്.
ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനയോടെ 71,497 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 64,494 കോടി രൂപയായിരുന്നു.
സ്വര്‍ണ പണയ വായ്പകളില്‍ റിക്കാര്‍ഡ് വളര്‍ച്ച (51,850 കോടി രൂപ) കന്പനി നേടിയെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് അറിയിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 22 രൂപ ലാഭവിഹിതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.