ഇന്‍ഫിനിക്സ് 30ഐ വിപണിയില്‍
Sunday, April 2, 2023 12:54 AM IST
കൊച്ചി: ഇന്‍ഫിനിക്സ് ഹോട്ട് 30ഐ വിപണിയിലെത്തി. 16 ജിബി എക്സ്പാന്‍ഡബിള്‍ റാം, 128 ജിബി സ്റ്റോറേജ്, പ്രീമിയം ഡയമണ്ട് രൂപകല്പന, മികച്ച ബാറ്ററി, 50 എംപി ഡ്യൂവല്‍ എഐ കാമറ തുടങ്ങിയ സവിശേഷതകളുണ്ട്. ഗ്ലേസിയര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക്, ഡയമണ്ട് വൈറ്റ്, മാരിഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ ഹോട്ട് 30ഐയുടെ ഉദ്ഘാടന ഓഫര്‍ വില 8999 രൂപയാണ്.