റിലയന്‍സ് ഡിജിറ്റലില്‍ ഡിസ്കൗണ്ട് ഡെയ്സ് ഓഫർ
Sunday, April 2, 2023 12:54 AM IST
കൊച്ചി: റിലയന്‍സ് ഡിജിറ്റലില്‍ ‘ഡിജിറ്റല്‍ ഡിസ്കൗണ്ട് ഡെയ്സ്’ഓഫര്‍ തുടങ്ങി. ഇലക്ട്രോണിക്സ് സാധനങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങുമ്പോള്‍ 7.5 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട്, 1000 രൂപയുടെ കൂപ്പണ്‍ എന്നിവ ലഭിക്കും. ടിവി, സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്, റഫ്രിജറേറ്റര്‍, ഓഡിയോ ഡിവൈസ് തുടങ്ങിയവയ്ക്കും ഓഫറുകളുണ്ട്.
ഈമാസം ഒമ്പതു വരെ എല്ലാ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും മൈ ജിയോ സ്റ്റോറിലും ആനുകൂല്യങ്ങള്‍ ലഭിക്കും. എളുപ്പത്തിലുള്ള ഫിനാന്‍സ്, ഇഎംഐ സൗകര്യങ്ങള്‍, വേഗത്തിലുള്ള ഡെലിവറി, അനുബന്ധ സേവനങ്ങള്‍ എന്നിവ ലഭിക്കും.