ആക്സിസ് ബാങ്കും - ഓട്ടോട്രാക് ഫിനാൻസും സഹകരിക്കും
Monday, March 20, 2023 11:40 PM IST
കൊച്ചി: യുബി കോ ലെന്റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള്‍ നല്‍കുന്നതിന് ആക്സിസ് ബാങ്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക് ഫിനാന്‍സും ധാരണയിലെത്തി.
രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ പുതിയ ട്രാക്ടര്‍ വായ്പകള്‍ നല്‍കുന്നതിനാണു സഹകരണം. കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ എളുപ്പത്തില്‍ വായ്പകള്‍ നല്കാന് പങ്കാളിത്തം വഴിയൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.