യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്ക് ഉയർത്തിയതിനു പിന്നാലെ യൂറോ ഉയർച്ച, ഡോളർ തളർച്ച
Saturday, March 18, 2023 12:27 AM IST
ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയതിനെത്തുടർന്ന് ഡോളർ ഇടിഞ്ഞു, യൂറോ ഉയർന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഫെഡറൽ റിസർവും അടുത്ത ആഴ്ച നിരക്കുകൾ ഉയർത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇസിബി യുടെ തീരുമാനത്തിന് പിന്നാലെ യൂറോ 0.25% വരെ ഇടിഞ്ഞെങ്കിലും പിന്നീട് കരുത്തോടെ തിരിച്ചുവന്നു.
യൂറോ 0.41% ഉയർന്ന് 1.0618 ഡോളറിലെത്തിയപ്പോൾ ഡോളർ 0.3% ഇടിഞ്ഞു. കോവിഡ് മഹാമാരിയുടെയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ രൂപപ്പെട്ട ഉയർന്ന പണപ്പെരുപ്പം തടയുന്നതിനായി ഇസിബി റെക്കോർഡ് വേഗത്തിലും ഫെഡറൽ റിസർവ് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലും പലിശനിരക്കുകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.