സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ കാന്പയിൻ തുടങ്ങി
Friday, March 17, 2023 12:13 AM IST
കൊച്ചി: സൗത്ത് ഇന്ത്യന് ബാങ്ക് 94ാം വാര്ഷികത്തോടനുന്ധിച്ച് പുതിയ ബ്രാന്ഡ് കാന്പയിനു തുടക്കമിട്ടു.
ബാങ്കിന്റെ ഒമ്പതര പതിറ്റാണ്ടിന്റെ വിശ്വാസ്യതയും സേവനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാ സൗകര്യങ്ങളും ഉയര്ത്തിക്കാട്ടുന്ന ‘ട്രസ്റ്റ് മീറ്റ്സ് ടെക് സിന്സ് 1929’ എന്നപേരിലാണ് മള്ട്ടിമീഡിയ കാന്പയിൻ.
ഇതിന്റെ ഭാഗമായി തയാറാക്കിയ പരസ്യചിത്രവും പ്രകാശനം ചെയ്തു. ബാങ്കിന്റെ കരുത്തും വിശ്വാസ്യതയും, എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള് നിറവേറ്റുന്ന ഡിജിറ്റല് ബാങ്ക് എന്ന പേരും ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
വിവിധ ഭാഷകളിലുള്ള കാന്പയിൻ ഇന്ത്യയിലുടനീളം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.