ഹരിത വായ്പകള്‍: ഫെഡറൽ ബാങ്കിന് പുരസ്കാരം
Wednesday, February 8, 2023 10:18 PM IST
കൊച്ചി: ഏറ്റവും അധികം തുകയ്ക്കുള്ള ഹരിതവായ്പകള് വിതരണം ചെയ്തതിന് വേള്‍ഡ് ബാങ്ക് ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ പുരസ്കാരം ഫെഡറല്‍ ബാങ്കിനു ലഭിച്ചു. ക്ലൈമറ്റ് ഫിനാന്‍സിംഗ് ലീഡര്ഷിപ് ഇന്‍ സൗത്ത് ഏഷ്യാ റീജിയന്റെ അംഗീകാരമായാണ് പുരസ്കാരം നൽകിയത്.
2022 സാമ്പത്തിക വര്‍ഷം 332.9 ദശലക്ഷം ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന തുകയുടെ ഹരിത വായ്പകള്‍ വിതരണം ചെയ്തതാണ് ഫെഡറല്‍ ബാങ്കിനെ ബഹുമതിക്ക് അര്‍ഹമാക്കിയത്. ഐഎഫ്സിയിലെ സൗത്ത് ഏഷ്യ റീജണല്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍ എഫ്ഐജി ജൂണ്‍ വൈ പാര്കില് നിന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് ഖജൂരിയ പുരസ്കാരം ഏറ്റുവാങ്ങി.