‘ആര്‍ബിഐ നടപടികള്‍ സ്വാഗതാര്‍ഹം’
Wednesday, February 8, 2023 10:15 PM IST
കൊച്ചി: സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കാത്ത രീതിയില്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ ആര്‍ബിഐ സ്വീകരിച്ചുവരുന്ന നടപടികള്‍ സ്വാഗതാര്‍ഹമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ.
റിപ്പോ നിരക്കുകള്‍ 25 പോയിന്റുകള്‍ വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കിയത് വളര്‍ച്ചയെ പിന്താങ്ങുന്നതോടൊപ്പം പണപ്പെരുപ്പത്തെ നിയന്ത്രിക്കാനുള്ള ശ്രമമാണ്. ലക്ഷ്യമിട്ട പരിധിക്കു മുകളിലായി തന്നെ പണപ്പെരുപ്പം കുറച്ചു നാള്‍കൂടി തുടരുമെങ്കിലും അതൊരു ഭീഷണിയായി നിലനില്‍ക്കില്ലെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.