ബജാജ് അലയൻസ് മൈ ഹെൽത്ത് കെയർ പ്ലാൻ അവതരിപ്പിച്ചു
Tuesday, February 7, 2023 10:32 PM IST
കൊച്ചി: പ്രമുഖ സ്വകാര്യ ജനറൽ ഇൻഷ്വറൻസ് ദാതാക്കളായ ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ്, മോഡുലാർ ഹെൽത്ത് ഇൻഷ്വറൻസ് ഉത്പന്നമായ മൈ ഹെൽത്ത് കെയർ പ്ലാൻ പുറത്തിറക്കി.
കസ്റ്റമൈസ് ചെയ്യാവുന്ന പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ഒരു അംബ്രല പ്രോഡക്ട് ആയിട്ടാണ് മൈ ഹെൽത്ത് കെയർ പ്ലാൻ രൂപകൽപന ചെയ്തിട്ടുള്ളത്.
ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പരിരക്ഷകൾ തിരഞ്ഞെടുക്കുന്നതിലും തീരുമാനിക്കുന്നതിലുമുള്ള ഫ്ലെക്സിബിലിറ്റി, പോളിസിയുടെ പ്രീമിയം നിർണയിക്കാവുന്ന തരത്തിൽ സ്വന്തം ഹെൽത്ത് കെയർ പ്ലാൻ രൂപകല്പന ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകുമെന്നും അധികൃതർ അറിയിച്ചു.