പുതിയ ഇന്നോവ ക്രിസ്റ്റ ബുക്കിംഗ് തുടങ്ങി
Wednesday, February 1, 2023 11:08 PM IST
കൊച്ചി: ഏറ്റവും പുതിയ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ചു. കുടുംബത്തോടൊപ്പമുള്ള യാത്രകൾ, കോർപറേറ്റ്-വ്യവസായിക ആവശ്യങ്ങൾ തുടങ്ങിയവ നിറവേറ്റുന്ന തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്ന ഇന്നോവയുടെ പുതിയ മോഡൽ, മെച്ചപ്പെടുത്തിയ ഫ്രണ്ട് ഫാസിയയുമായാണ് എത്തുന്നത്.
മെച്ചപ്പെട്ട സുരക്ഷയ്ക്കായി 7 എസ്ആർഎസ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബൂഷൻ (ഇബിഡി), ബ്രേക്ക് അസ്സിസ്റ് (ബിഎ), 3-പോയിന്റ് സീറ്റ്ബെൽറ്റ് ഹെഡ്റെസ്റ്റ് എന്നിവ പുതിയ മോഡലിലുണ്ട്. പുതിയ ഇന്നോവ ക്രിസ്റ്റ 50,000 രൂപയ്ക്ക് ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.