എയർ ഇന്ത്യ എക്സ്പ്രസിന് പുതിയ ടെയിൽ ആർട്ട്
Saturday, January 28, 2023 1:10 AM IST
തിരുവനന്തപുരം: ബിനാലെയിൽ തയാറാക്കിയ പുതിയ ടെയിൽ ആർട്ട് എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737-800 വിടിഎ-എക്സ്എൻ വിമാനത്തിൽ പതിപ്പിക്കുകയും അനാച്ഛാദനം നടത്തുകയും ചെയ്തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിംഗ്, ബോസ് കൃഷ്ണമാചാരി എന്നിവരാണ് പുതിയ ടെയിൽ ആർട്ട് അനാച്ഛാദനം ചെയ്തത്. ആർട്ടിസ്റ്റ് ജി.എസ്. സ്മിതയുടെ പെയിന്റിംഗാണ് ടെയിൽ ആർട്ടായി മാറ്റിയത്.