പുളിമൂട്ടിൽ സിൽക്സ് ബെസ്റ്റ് സ്പീക്കർ മത്സരം
Saturday, January 28, 2023 1:10 AM IST
തൊടുപുഴ: പുളിമൂട്ടിൽ സിൽക്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം 31നു രാവിലെ 10.30നു ന്യൂമാൻ കോളജിൽ നടക്കുമെന്നു കോളജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ്, പുളിമൂട്ടിൽ സിൽക്സ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഒൗസേപ്പ് ജോണ്‍ പുളിമൂട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ പുളിമൂട്ടിൽ സിൽക്സ് ഡയറക്ടർമാരായ റോയി ജോണ്‍, ഷോണ്‍ റോയി, ജോബിൻ റോയി, ജനറൽ മാനേജർ സേതുരാജ്, ന്യൂമാൻ കോളജ് ബർസാർ ഫാ.ബെൻസണ്‍ ആന്റണി, സിസ്റ്റർ അമൽ മരിയ, പ്രിൻസി ജേക്കബ് എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ വ്യക്തിത്വവികസനം, പ്രഭാഷണ അഭിരുചി വർധിപ്പിക്കൽ, മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ലക്ഷ്യമിട്ട് ഒൗസപ്പ് ജോണ്‍ പുളിമൂട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നതാണ് ബെസ്റ്റ് സ്പീക്കർ അവാർഡ്. വരും വർഷങ്ങളിലും മത്സരം നടത്തും.
ഫോണ്‍: 9961435299, 8848774002.