തനിഷ്ക് ഗ്രാൻഡ് സ്റ്റോർ കൊച്ചിയിൽ തുറന്നു
Wednesday, January 25, 2023 1:07 AM IST
കൊച്ചി: പ്രമുഖ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡ് തനിഷ്ക്, കൊച്ചിയിൽ തനിഷ്ക് ഗ്രാൻഡ് സ്റ്റോർ തുറന്നു.
ഇടപ്പള്ളി ബൈപാസിൽ ഹോട്ടൽ ഹൈവേ ഗാർഡന് എതിർവശത്ത് 5450 ചതുരശ്ര അടിയിൽ ഒരുക്കിയ സ്റ്റോറിന്റെ ഉദ്ഘാടനം ടൈറ്റാൻ കമ്പനി ലിമിറ്റഡിന്റെ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗളയും സൗത്ത് റീജണൽ ബിസിനസ് ഹെഡ് ആർ. ശരതും ചേർന്ന് നിർവഹിച്ചു.
ഉപഭോക്താക്കൾക്കുള്ള സ്വർണനിക്ഷേപ പദ്ധതിയായ സോവറിൻ സേവർ പ്ലാൻ (എസ്എസ്പി) അജോയ് ചൗള ലോഞ്ച് ചെയ്തു.
തവണകളായി 10 മാസത്തേക്കു നിക്ഷേപിക്കുവാനാകുന്ന എസ്എസ്പിയിലൂടെ, അംഗങ്ങൾക്ക് 18 ശതമാനം പണിക്കൂലി ഇളവിൽ സ്വർണം വാങ്ങാനാകും. ഓരോ പർച്ചേസിനും സൗജന്യ സ്വർണനാണയം നൽകുന്ന ഉദ്ഘാടന ഓഫറുണ്ടായിരുന്നു.
വിവാഹഷോപ്പിംഗിനുള്ള വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷനാണ് തനിഷ്ക് ഗ്രാൻഡ് സ്റ്റോറെന്ന് അധികൃതർ അറിയിച്ചു. സ്വർണത്തിലും ഡയമണ്ടിലുമായി 5000 ലധികം ഡിസൈനുകൾ തനിഷ്കിൽ ഉണ്ട്.