എലൈറ്റ് മാരത്തണിൽ 2000 പേർ പങ്കെടുത്തു
Wednesday, January 25, 2023 1:07 AM IST
കൊച്ചി: എലൈറ്റ് ഫുഡ്സിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന മാരത്തണില്‍ 2000 പേര് പങ്കെടുത്തു. നാര്‍ക്കോട്ടിക് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ സലാം, കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷൻ എസ്ഐ ഫുള്‍ജെന്‍, എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് സെയില്‍സ് സിഇഒ സാബു ജോസ്, ഡിജിഎം കെ.എന്‍. രാമകൃഷ്ണന് എന്നിവരാണ് മാരത്തണുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പുലര്‍ച്ചെ നാലിനാണ് മാരത്തണ്‍ ആരംഭിച്ചത്. 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, അഞ്ചു കിലോമീറ്റര്‍, രണ്ട് കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ഓട്ടം. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തിയ സ്ത്രീക്കും പുരുഷനും കാഷ് പ്രൈസ് നല്കി. ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന് എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അത്ലറ്റ് ടി.സി. യോഹന്നാന്, കേരള ഫുട്ബോള്‍ ടീംക്യാപ്റ്റന്‍ സി.സി. ജേക്കബ്, ഫുട്ബോൾ താരം എം.എം. ജേക്കബ്, ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം വൈസ് ക്യാപ്റ്റന്‍ സിവി സീന, ഷട്ടില്‍ ബാഡ്മിന്റൺ ജോര്‍ജ് തോമസ്, ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജേക്കബ് മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന് ഗ്രൂപ്പ് ഡയറക്ടര്‍ ധനേസ രഘുലാല്‍, പ്രസിഡന്റ് രഘുറാം, സിഇഒയും ഡയറക്ടറുമായ പ്രതിഭാ സ്മിതന്‍, ഗ്രൂപ്പ് ഡയറക്ടര്‍ കെ. ശ്രീറാം, എച്ച്ആര്‍ വിഭാഗം മേധാവി ബിജോയ് ഫ്രാന്‍സിസ്, എലൈറ്റ് ഡെവലപ്പേഴ്സ് ഡയറക്ടറും സിഒഒയുമായ അര്ജുന് രാജീവന് എന്നിവര്‍ പങ്കെടുത്തു.