ലഹരിമുക്ത കാമ്പസ് പരിപാടിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
Sunday, January 22, 2023 2:31 AM IST
കൊച്ചി: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിവരുന്ന പ്രചാരണത്തിന്റെ ഭാഗമായി കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളില്‍ ലഹരി മുക്ത കാമ്പസ് പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ ഫാ. ബിനോ പട്ടര്‍കളം, എസ്ഐബി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആര്. ദീപ്തി, ക്ലസ്റ്റര്‍ ഹെഡ് പി.വി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാനും സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന് പിന്തുണയേകാനുമാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.