കേരഫെഡ് സംസ്ഥാന സർക്കാരിന് ലാഭവിഹിതം കൈമാറി
Thursday, December 1, 2022 12:01 AM IST
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ പൊതുമേഖല സ്ഥാപനമായ കേരഫെഡ് 180.79 ലക്ഷം രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി.
മന്ത്രി പി. പ്രസാദ്, കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി, കേരഫെഡ് വൈസ് ചെയർമാൻ കെ. ശ്രീധരൻ, എംഡി അശോക് എന്നിവർ ചേർന്നാണ് ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറിയത്.
2019-20 സാന്പത്തിക വർഷം കേരഫെഡിന് 31357.99 ലക്ഷം രൂപ വരവും 28970.18 ലക്ഷം രൂപ ചെലവും 2387.81 ലക്ഷം രൂപ ലാഭവും ഉണ്ടായി. ഉത്പന്ന വിപണനത്തിലൂടെ 28893.57 ലക്ഷം രൂപയും മറ്റിനങ്ങളിൽ 2464.42 ലക്ഷം രൂപയും ലഭിച്ചു. ഓഹരി ഉടമകൾക്ക് ഓഹരി മൂലധനത്തിന്റെ അഞ്ചു ശതമാനം ലാഭവിഹിതമായി 180.79 ലക്ഷം രൂപ നൽകി.