പരസ്യങ്ങളിലെ ചട്ടലംഘനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് എഎസ്സിഐ
Monday, November 21, 2022 12:18 AM IST
കൊച്ചി: പരസ്യങ്ങള്‍ പ്രസിദ്ധികരിക്കുന്നതില്‍ പാലിക്കേണ്ടതായ ചട്ടങ്ങളുടെ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നതായി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ). മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലംഘനങ്ങള്‍ക്കെതിരെ ലഭിച്ച പരാതികളില്‍ 14 ശതമാനം വര്‍ധനയുണ്ടായതായി എഎസ്സിഐ പുറത്തിറക്കിയ അര്‍ധവാര്‍ഷിക കംപ്ലയിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.