ഗോകുലം ഗ്രൂപ്പിനു പുരസ്കാരം
Sunday, November 20, 2022 12:31 AM IST
കൊച്ചി: സൗത്ത് ഇന്ത്യ ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ്സ് അസോസിയേഷന് (എസ്ഐഎച്ച്ആര്‍എ) ഏര്‍പ്പെടുത്തിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആതിഥേയത്വ സംഭാവനയ്ക്കുള്ള എസ്ഐഎച്ച്ആര്‍എ അവാര്‍ഡ് ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനിക്ക്.
ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയില്‍ നിന്നും ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ ബൈജു ഗോപാലന് പുരസ്കാരം ഏറ്റുവാങ്ങി.