സ്വര്‍ണാഭരണ രംഗത്ത് ചെയിന്‍ സ്റ്റോറുകളുടെ പങ്ക് 35 ശതമാനമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍
Friday, September 30, 2022 11:57 PM IST
കൊച്ചി: ഇന്ത്യയിലെ സ്വര്‍ണാഭരണ വിപണിയുടെ രീതികളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായതായും ദേശീയ തലത്തിലും മേഖലാ തലത്തിലുമുള്ള ചെയിന്‍ സ്റ്റോറുകളുടെ വിപണി വിഹിതം കഴിഞ്ഞ ദശാബ്ദത്തില്‍ വര്‍ധിച്ചതായും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പഠനം.
ഉപഭോക്താക്കളുടെ താല്പര്യങ്ങളും സര്‍ക്കാര്‍ നിയന്ത്രണങ്ങളും ഇതിനു വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലും ചെറിയ സ്വതന്ത്ര റീട്ടെയിലര്മാര്ക്കു തന്നെയാണ് മുന്‍തൂക്കം.
കഴിഞ്ഞ 10-15 വര്‍ഷങ്ങളായി വളര്‍ച്ചയുടെ പാതയിലുള്ള ചെയിന്‍ സ്റ്റോറുകള്‍ 35 ശതമാനം വിപണി വിഹിതം കരസ്ഥമാക്കിയതായാണ് 2021-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നോട്ട് പിന്‍വലിക്കലും ചരക്കു സേവന നികുതിയും ഈ മേഖലയെ കൂടുതല്‍ സംഘടിത രീതിയിലേക്കു കൊണ്ട വന്നിട്ടുണ്ട്.
വായ്പകളുടെ കാര്യത്തിലും വന്‍ തോതിലുള്ള ശേഖരത്തിന്റെ കാര്യത്തിലുമുള്ള മുന്‍തൂക്കം ദേശീയ, മേഖലാ തലത്തിലുള്ള ചെയിന്‍ സ്റ്റോറുകള്‍ക്ക് അനുകൂല ഘടകമാണെന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ റീജണല്‍ സിഇഒ പിആര്‍ സോമസുന്ദരം പറഞ്ഞു.