ഓപ്പോ റെനോ 8 സീരീസ് വിപണിയിൽ
Wednesday, September 28, 2022 12:29 AM IST
കൊച്ചി: ഓപ്പോ റെനോ 8 സീരീസ് വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ ദൈർഘ്യമേറിയ ബാറ്ററി ബാക്കപ്, ബാറ്ററി ഹെൽത്ത് എൻജിൻ സാങ്കേതികവിദ്യ, കാര്യക്ഷമമായ സോഫ്റ്റ് വേർ, വിപുലമായ സുരക്ഷാ അപ്ഡേറ്റുകൾ എന്നിവ സവിശേഷതകളാണ്. 500 തലങ്ങളിലുള്ള ടെസ്റ്റുകൾക്കു വിധേയമാക്കിയ ശേഷമാണ് 8 സീരീസ് വിപണിയിലെത്തിച്ചിട്ടുള്ളത്.