ഓണത്തിനു കോംബോ പായ്ക്കറ്റ്
Wednesday, August 17, 2022 11:46 PM IST
കൊച്ചി: ഓണത്തിനു കശുവണ്ടി, കൈത്തറി, കയര്‍, കരകൗശലം എന്നിവയുടെ കോംബോ പായ്ക്കറ്റ് അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ്. ഹാന്‍ടെക്സ് ഓണം റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാന്‍ടെക്സ് മെന്‍സ് വേള്‍ഡ് ഷോറൂമില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈത്തറി മേഖലയിലേക്കു കടന്നുവരുന്ന യുവാക്കൾക്കായി പരിശീലന സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. ഖാദി, കൈത്തറി ഷോറൂമുകളോട് ചേര്‍ന്ന് ഡിസൈനര്‍മാരുടെ സേവനം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
അടുത്തമാസം ഏഴ് വരെ ഹാന്‍ടെക്സ് ഷോറൂമുകളില്‍ വിലക്കിഴിവ് ലഭിക്കും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.