റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 അവതരിപ്പിച്ചു
Wednesday, August 17, 2022 11:46 PM IST
കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 കേരളത്തില്‍ അവതരിപ്പിച്ചു. യുവ റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് പുത്തന്‍ വാഹനം. 350 സിസി ജെ സീരീസ് പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചിട്ടുള്ളത്. റെട്രോ ഹണ്ടര്‍, മെട്രോ ഹണ്ടര്‍ എന്നീ രണ്ടു എഡിഷനുകളിലാണ് ഹണ്ടര്‍ 350 വിപണിയിലെത്തുന്നത്. ഭാരക്കുറവും, ചെറിയ വീല്‍ ബേസും ഹണ്ടര്‍ 350 സവിശേഷതയാണ്. അഞ്ചു നിറങ്ങളിൽ ഇവ ലഭ്യമാണ്.