ഉയര്‍ന്ന പലിശനിരക്കുമായി ബാങ്ക് ഓഫ് ബറോഡ
Wednesday, August 17, 2022 12:06 AM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രത്യേക ടേം ഡെപ്പോസിറ്റായ ‘ബറോഡ തിരംഗ ഡെപ്പോസിറ്റ്’ സ്കീം പ്രഖ്യാപിച്ചു.
444 ദിവസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനവും 555 ദിവസത്തേക്ക് ആറു ശതമാനവും പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പുതിയ സ്കീം ബാധകമാണ്. ഡിസംബര്‍ 31 വരെയാണ് ഈ സ്കീം.