ബജാജ് സിടി 125 എക്സ് കടക് ബൈക്ക് പുറത്തിറക്കി
Wednesday, August 17, 2022 12:06 AM IST
കൊച്ചി: ബജാജ് ഓട്ടോ സിടി 125 എക്സ് കടക് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചു. ദിവസേന ദീര്‍ഘദൂരം യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള ബൈക്ക് ഹര് സഡക് പര് കടക് എന്ന ടാഗ് ലൈനോടെയാണ് റൈഡര്മാരിലേക്കെത്തുന്നത്. ശക്തമായ 125 സിസി എന്ജിന്, പിന്നില്‍ യൂട്ടിലിറ്റി കാരിയര്‍, യുഎസ്ബി ചാര്‍ജിംഗ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.