വായ്പയിലും നിക്ഷേപത്തിലും വളര്‍ച്ചയുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര
Sunday, August 14, 2022 12:18 AM IST
കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പാദത്തില്‍ വായ്പയുടെയും ഡിപ്പോസിറ്റിന്റെയും വളര്‍ച്ചാ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര പൊതുമേഖലാ ബാങ്കുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ജൂണ്‍ അവസാനത്തോടെ ബാങ്കിന്റെ ആകെ അഡ്വാന്‍സ് 27.10 ശതമാനം വര്‍ധിച്ച് 1,40,561 കോടി രൂപയിലെത്തി. നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ബാങ്ക് മഹാരാഷ്ട്ര 12.35 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും 1,95,909 കോടി രൂപ സമാഹരിക്കുകയും ചെയ്തു.