ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ദേശീയ സമ്മേളനം കുമരകത്ത്
Saturday, August 13, 2022 12:49 AM IST
കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ കമ്മിറ്റി ഫോർ മാർക്കറ്റ് ആൻഡ് ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ദേശീയ സമ്മേളനം 18 മുതൽ 20 വരെ കുമരകത്ത് നടക്കും. ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, സാന്പത്തിക വിദഗ്ധർ, ഇൻവെസ്റ്റേഴ്സ് കന്പനി മേധാവികൾ, ഷെയർ ബ്രോക്കേഴ്സ് തുടങ്ങിയവർ പങ്കെടുക്കും.
തോമസ് ചാഴിക്കാടൻ എംപി, ഡോ. ഗീരീഷ് അഹുജ, രുദ്ര മൂർത്തി, രുചി ശുക്ല, രേണു ബണ്ടാരി എന്നിവർ ക്ലാസുകൾ നയിക്കും. കമ്മിറ്റി ഫോർ ക്യാപ്പിറ്റൽ മാർക്കറ്റ് ആൻഡ് ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ചെയർമാൻ സി.എ. അനുജ് ഗോയൽ, റീജിയണൽ കൗണ്‍സിൽ അംഗം പി. സതീശൻ, ദേശീയ കൗണ്‍സിൽ മുൻഅംഗം ബാബു ഏബ്രഹാം കള്ളിവയലിൽ, റീജണൽ കൗണ്‍സിൽ മുൻഅംഗം ജോമോൻ കെ. ജോർജ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.