ലൈഫ് മിഷന് ഒന്നര ഏക്കര്‍ ഭൂമി നല്കി ഫെഡറല്‍ ബാങ്ക്
Thursday, August 11, 2022 12:07 AM IST
കൊച്ചി: ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്കുന്ന പദ്ധതിയായ ലൈഫ് മിഷനു ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍ ഭൂമി കൈമാറി.
മൂവാറ്റുപുഴയില്‍ ബാങ്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയാണു സംസ്ഥാന സര്‍ക്കാരിനു സംഭാവനയായി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനു ബാങ്ക് ചെയര്മാൻ സി. ബാലഗോപാല്‍ ഭൂമിയുടെ രേഖകള്‍ കൈമാറി.
മന്ത്രി എം.വി. ഗോവിന്ദൻ സന്നിഹിതനായിരുന്നു. ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും ലോണ്‍ കളക്ഷന്‍ ആന്‍ഡ് റിക്കവറി വിഭാഗം മേധാവിയുമായ എന്‍. രാജനാരായണന്‍, ഡെപ്യൂട്ടി ജിഎം. സാജൻ ഫിലിപ്പ് മാത്യു, പദ്ധതിയുടെ ബാങ്ക് കോ ഓർഡിനേറ്റർമാരായ ജയ്ഡ് കോർസണ്, ഷിൻജു അബ്ദുള്ള എന്നിവരും പങ്കെടുത്തു.