കൊച്ചി-ക്വാലാലംപുർ മലിൻഡോ എയർ സർവീസ് തുടങ്ങി
Tuesday, August 2, 2022 11:47 PM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള കൊച്ചി - ക്വാലാലംപുർ മലിൻഡോ എയർ സർവീസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയയിലേക്ക് അതിവേഗ കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന മലിൻഡോ കൊച്ചി - ക്വാലാലംപുർ സെക്ടറിൽ ആഴ്ചയിൽ മൂന്നു ദിവസം സർവീസ് നടത്തും.
ഓസ്ട്രേലിയയിലെ പെർത്തിലേക്ക് മലിൻഡോയുടെ കണക്ടിംഗ് ഫ്ലൈറ്റ് ഒന്നര മണിക്കൂർകൊണ്ട് ലഭ്യമാകുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ കൊച്ചി - ക്വാലാലംപുർ സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിക്കാനും എയർലൈൻ പദ്ധതിയിടുന്നുണ്ട്. നിലവിൽ എയർ ഏഷ്യ വിമാനം കൊച്ചി-ക്വാലാലംപുർ സെക്ടറിൽ ദിവസവും സർവീസ് നടത്തുന്നുണ്ട്.