നെറ്റ്സ്റ്റേജർ യുഎൽ സൈബർ പാർക്കിൽ
Tuesday, August 2, 2022 11:47 PM IST
കോഴിക്കോട്: ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ- കോമേഴ്സ് എന്നിവയുടെ പുതിയ സാധ്യതകൾ തുറന്നുവച്ചുകൊണ്ട് ഫുൾ സർവീസ് ഡിജിറ്റൽ ഏജൻസിയായ നെറ്റ്സ്റ്റേജർ ടെക്നോളജിയുടെ വിപുലീകരിച്ച ഓഫീസ് നഗരത്തിലെ യു എൽ സൈബർപാർക്കിൽ പ്രവർത്തനമാരംഭിച്ചു.
ലോകമെമ്പാടുമുള്ള വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കമ്പനികളുടെ ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കോമേഴ്സ്, വെബ് ആൻഡ് മൊബൈൽ ആപ് ഡെവലപ്മെന്റ് ആവശ്യകതകൾ നിറവേറ്റുന്ന ഒരു കമ്പനിയാണ് നെറ്റ്സ്റ്റേജർ.
അമേരിക്ക, യുഎഇ, കാനഡ, ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, ഇന്ത്യ എന്നിവയുൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം കമ്പനികൾക്ക് നെറ്റ്സ്റ്റേജർ സേവനം നൽകിവരുന്നതായി സിഇഒ കെ. കെ. പ്രജീഷ് പറഞ്ഞു.