കല്യാണ് ജ്വല്ലേഴ്സ് പുതിയ മൂന്നു ഷോറൂമുകൾ തുറന്നു
Thursday, June 30, 2022 11:33 PM IST
തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് മഹാരാഷ്ട്രയിലെ കോലാപ്പുരിലും സംഭാജിനഗറിലും (ഔറംഗാബാദ്) പുതിയ ഷോറൂമുകൾ തുറന്നു. ന്യൂഡൽഹിയിലെ കമലാ നഗറിലും പുതിയ ഷോറൂമിനു തുടക്കമിട്ടു. ആഗോളതലത്തിൽ ആകെ 158 സ്റ്റോറുകളാണ് ഇപ്പോൾ കല്യാണ് ജ്വല്ലേഴ്സിനുള്ളത്.
എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ കല്യാണ് ജ്വല്ലേഴ്സ് തുടർച്ചയായ നിക്ഷേപങ്ങളിലൂടെയും വികസനപദ്ധതികളിലൂടെയും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ മികച്ച സാന്നിധ്യം ഉറപ്പുവരുത്തിയെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.