ക്രൂഡ് വില്പനയ്ക്കുള്ള നിയന്ത്രണം പിൻവലിച്ചു
Thursday, June 30, 2022 12:14 AM IST
മുംബൈ: തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വില്പനയ്ക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. ഈ വർഷം ഒക്ടോബർ മുതൽ ക്രൂഡ് ഉത്പാദകർക്ക് രാജ്യത്തുള്ള ഏതു റിഫൈനറി കന്പനികൾക്കും ക്രൂഡ് വില്‍ക്കാനാകും.
നാളിതുവരെ കേന്ദ്രസർക്കാർ അനുവദിക്കുന്ന കന്പനികൾക്കു മാത്രമേ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് വാങ്ങുവാൻ അനുവാദമുണ്ടായിരുന്നുള്ളു. ഓരോ റിഫൈനറിക്കും എത്രമാത്രം ക്രൂഡ് നല്‍കണമെന്നു നിശ്ചയിച്ചിരുന്നതും കേന്ദ്രസർക്കാരാണ്.
പുതിയ തീരുമാനം നടപ്പിലാകുന്നതോടെ റിലയൻസ് ഉൾപ്പെടെയുള്ള സ്വകാര്യ കന്പനികൾക്കും ആവശ്യാനുസരണം ആഭ്യന്തരവിപണിയിൽനിന്ന് ക്രൂഡ് വാങ്ങാനാകും.
അതേസമയം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ്, കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് തുടരും.