ഹീറോ ഇലക്ട്രിക് ഡീലർഷിപ്പ് തുടങ്ങി
Tuesday, June 28, 2022 1:06 AM IST
കൊച്ചി: പ്രമുഖ ഇവി ബ്രാൻഡായ ഹീറോ ഇലക്ട്രിക്, കേരളത്തിലെ മൂന്നാമത്തെ ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം എടപ്പാൾ പന്താവൂരിൽ തുറന്ന ഷോറൂമിൽ ഉപഭോക്താക്കൾക്ക് ഹീറോ ഇലക്ട്രിക്കിന്റെ മുഴുവൻ ശ്രേണിയും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഹീറോ ഇലക്ട്രിക് ജി ആൻഡ് കെ മോട്ടോഴ്സാകും സംസ്ഥാനത്തെ ബിസിനസ് നയിക്കുക.