ഇന്‍ഡല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ പുറത്തിറക്കി
Saturday, May 28, 2022 1:08 AM IST
കൊച്ചി: ഗോള്‍ഡ് ലോണ്‍ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡല്‍ മണി ലിമിറ്റഡ് എന്‍സിഡി കടപ്പത്രങ്ങളുടെ രണ്ടാംഭാഗം പുറത്തിറക്കി.
1,000 രൂപ മുഖവിലയുള്ള സെക്വേര്‍ഡ് എന്‍സിഡികളാണ് പുറത്തിറക്കിയിരിക്കുന്നത്. പബ്ലിക് ഇഷ്യു ജൂണ്‍ 22 നാണ് അവസാനിക്കുന്നത്. കടപ്പത്രങ്ങളിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.