ഇന്ത്യാ റബർ മീറ്റ് 2022
Thursday, May 19, 2022 1:25 AM IST
കോട്ടയം: ഇന്ത്യാ റബർ മീറ്റ് 2022 (ഐആർഎം 2022) ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലേ മെരിഡിയനിൽ നടക്കും. റബർമേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന സമ്മേളനങ്ങളിൽ ആറാമത്തേതാണ്.
കർഷകർ, വ്യാപാരികൾ, ഉത്പന്നനിർമാതാക്കൾ, നയരൂപകർത്താക്കൾ, കാർഷികോദ്യോഗസ്ഥർ, സാന്പത്തികവിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ റബർമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്. റബർബോർഡിനെയും റബർമേഖലയിലെ പ്രമുഖ സംഘടനകളെയും അംഗങ്ങളാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യാ റബർ മീറ്റ് ഫോറം (ഐആർഎംഎഫ്.) എന്ന സൊസൈറ്റിയാണു മീറ്റ് സംഘടിപ്പിക്കുന്നത്.