ഫോര്‍ച്യൂണ്‍ പ്രോ പ്ലാനുമായി ടാറ്റാ എഐഎ ലൈഫ്
Monday, May 16, 2022 12:29 AM IST
കൊച്ചി: ഒറ്റത്തവണ പ്രീമിയത്തിന് 1.25 മടങ്ങുവരെയും വാര്‍ഷിക പ്രീമിയത്തിന് 30 മടങ്ങുവരെയും പരിരക്ഷ ലഭ്യമാക്കുന്ന ടാറ്റാ എഐഎ ലൈഫിന്റെ ഫോര്‍ച്യൂണ്‍ പ്രോ പ്ലാന്‍ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. 35 വയസു വരെയുള്ളവര്‍ക്ക് വാര്‍ഷിക പ്രീമിയത്തിന്റെ 20 മടങ്ങുവരെയും പരിരക്ഷ ലഭിക്കും. പോളിസി ഉടമയുടെ നഷ്ട സാധ്യത നേരിടാനുള്ള കഴിവിന്റെയും സാമ്പത്തിക ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നൂറു ശതമാനം കടപത്രങ്ങള്‍ മുതല്‍ നൂറു ശതമാനം ഓഹരി വരെയുള്ള 11 നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ട്.