യൂറോപ്പിൽ വിലക്കയറ്റം കുതിക്കുന്നു
Wednesday, December 1, 2021 12:11 AM IST
ബ്രസൽസ്: 19 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനിലെ വാർഷിക വിലക്കയറ്റനിരക്ക് നവംബറിൽ 4.9 ശതമാനമായി. 1997 ൽ യൂറോപ്പിൽ വിലക്കയറ്റ കണക്കെടുപ്പ് ആരംഭിച്ചശേഷമുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ധന വിലയിലുണ്ടായ വർധനയാണ് യൂറോപ്പിലും വിലക്കയറ്റം കുതിക്കാൻ കാരണമായത്. മദ്യം, ആഹാരം, ടുബാക്കോ എന്നിവയുൾപ്പെടുന്ന വിഭാഗത്തിലെ വിലക്കയറ്റം 2.6 ശതമാനമാണ്. യൂറോപ്പ്യൻ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ യൂറോസ്റ്റാറ്റ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.