ഇന്ത്യ ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് 16 മുതല്‍
Thursday, October 21, 2021 10:36 PM IST
ഹൈദരാബാദ്: ഇന്ത്യ ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് (ഐ ജിഡിസി) നവംബര്‍ 16 മുതല്‍ 18 വരെ ഹൈദരാബാദില്‍.
തെലങ്കാന സര്‍ക്കാരിന്റെ സഹകരണത്തോടെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ഇത്തവണ സമ്മേളനം. ആനുവല്‍ ഇന്ത്യ ഗെയിം ഡെവലപ്പര്‍ അവാര്‍ഡുകള്‍ സമ്മേളനത്തില്‍ സമ്മാനിക്കും.
ബിവൈഒജിയുടെ എഡിഷന് ഇന്നു വൈകിട്ട് ആറു മുതല്‍ 24ന് വൈകിട്ട് ആറുവരെ itch.io പ്ലാറ്റ്ഫോമില്‍ നടക്കും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഗെയിം ഡെവലപ് ചെയ്യുന്നതാണ് മത്സരം.