ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു
Thursday, October 21, 2021 1:36 AM IST
വാഷിംഗ്ടൺ: അന്താരാഷ്ട്ര നാണ്യ നിധി(എെഎംഎഫ്)യുടെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥ് അടുത്ത വർഷം ജനുവരിയിൽ പദവിയൊഴിയും.
മൂന്നു വർഷ കാലവധി പൂർത്തിയാകുന്ന സഹചര്യത്തിലാണിത്. ഐഎംഎഫിലെ ജോലിക്കാലം എറെ സന്തോഷകരമായിരുന്നെന്നും പദവിയൊഴിഞ്ഞ ശേഷം ഹാർവഡ് സർവകലാശാലയിലേക്കു മടങ്ങിപ്പോകുമെന്നും ഗീത അറിയിച്ചു. ഐഎംഎഫിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായ ഗീത 2010 മുതൽ ഹാർവഡിലെ സ്ഥിരം പ്രഫസറാണ്.
നൊബേൽ ജേതാവായ അമർത്യാസെന്നിനു ശേഷം ഹാർവഡ് സർവകലാശാലയിലെ സ്ഥിരം പ്രഫസർപദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയും ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയുമാണ് 49കാരിയായ ഗീത.