ദസറ ഓഫറുമായി റിലയന്‍സ് ഡിജിറ്റല്‍
Saturday, October 16, 2021 9:46 PM IST
കൊച്ചി: റിലയന്‍സ് ഡിജിറ്റല്‍ ഈ ഉത്സവ സീസണ് ആഘോഷിക്കാന്‍ ഒരു പ്രത്യേക ദസറ ഓഫര്‍ നല്കുന്നു. എല്ലാ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍നിന്നും മൈ ജിയോസ്റ്റോറുകളില്നിന്നും www.reliancedigital.inല്‍ നിന്നും ആകര്‍ഷകമായ ഓഫറുകളും കിഴിവുകളും നേടാം.
10,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവയില്‍നിന്ന് ഉപയോക്താക്കള്‍ക്ക് 10 ശതമാനം വരെയുള്ള തല്‍ക്ഷണ കിഴിവ് ലഭിക്കും.
ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് നടത്തുന്ന 1,00,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളില്‍ 6,000 രൂപ വരെ കിഴിവ് ലഭിക്കും.
1ഓഫര്‍ ഈ മാസം 20 വരെ സാധുവാണ്. പേടിഎം, സെസ്റ്റ്മണി എന്നിവ വഴി പണമടയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഒരു ഫ്ളാറ്റ് കാഷ്ബാക്കും ലഭിക്കും.
ടിവികള്‍, റഫ്രിജറേറ്ററുകള്‍, വെയറബിള്‍സ്, ലാപ്ടോപ്പുകള്, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറുകളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.relian cedigital.in ലോഗിന്‍ ചെയ്യുക.