വിപ്രോയ്ക്ക് 2930.7 കോടി രൂപ അറ്റാദായം
Thursday, October 14, 2021 12:07 AM IST
മുംബൈ: ഐടി സർവീസ് കന്പനിയായ വിപ്രോയ്ക്കു സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 2930.7 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.
മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 17.9 ശതമാനം വർധനയാണുള്ളത്. അതേസമയം, കന്പനിയുടെ മൊത്ത വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനമുയർന്ന് 19,667.4 കോടി രൂപയായി.