ക്ലബ് ഹൗസിനെ നേരിടാൻ ഓഡിയോ റൂമുമായി ഫേസ്ബുക്ക്
Thursday, October 14, 2021 12:07 AM IST
മുംബൈ: വീഡിയോ രഹിത ചർച്ചകൾക്കായി ലൈവ് ഓഡിയോ റൂം ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്. വെരിഫൈഡ് ആയിട്ടുള്ള പൊതുപ്രവർത്തകർക്കും സെലബ്രറ്റികൾക്കുമായിരിക്കും പുതിയ ഫീച്ചർ ആദ്യം ഉപയോഗിക്കാൻ കഴിയുക.
ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കും പുതിയ ഫീച്ചർ ലഭ്യമാകും. ശ്രോതാക്കളുടെ എണ്ണത്തിൽ പരിധിയില്ലാത്ത ഓഡിയോ റൂമുകളാണു കന്പനി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സ്പീക്കർമാരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. വൈകാതെതന്നെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകുമെന്നു ഫേസ്ബുക്ക് അറിയിച്ചു.