കാപ്പി കയറ്റുമതി: കേരളം മൂന്നാമത്
Sunday, July 25, 2021 12:38 AM IST
കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍നിന്നു മൊത്തം കയറ്റുമതി ചെയ്തത് 69 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള കാപ്പി. ഇത് രാജ്യത്തെ ആകെ കയറ്റുമതിയുടെ പത്ത് ശതമാനം വരും. മൂന്നാം സ്ഥാനത്താണു കേരളം. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
കോവിഡ് മൂലം കേരളത്തില്‍നിന്നുള്ള കാപ്പി കയറ്റുമതിയില്‍ തടസമുണ്ടായെങ്കിലും മണ്‍സൂണ്‍ മലബാര്‍ കാപ്പിയുടെ ജനപ്രീതി ഏറെ വര്‍ധിപ്പിച്ചെന്ന് ആഗോള ട്രേഡ് ഫിനാന്‍സ് കമ്പനിയായ ഡ്രിപ് ക്യാപ്പിറ്റലിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.