399 രൂപയുടെ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് പ്ലാനുമായി ബിഎസ്എന്‍എല്‍
Wednesday, July 21, 2021 11:57 PM IST
കൊച്ചി: പ്രതിമാസം 399 രൂപയുടെ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 30 എംബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റും ഒപ്പം ഇന്ത്യയില്‍ എവിടേക്കും എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളുമാണ് പ്ലാനിലൂടെ ലഭിക്കുക.
പുതിയ വരിക്കാരെ ലക്ഷ്യമിട്ടുള്ളതാണ് പ്ലാന്‍. പുതിയ വരിക്കാര്‍ക്ക് ആദ്യത്തെ ആറു മാസത്തേക്ക് ഓഫര്‍ ലഭിക്കും. ആറു മാസത്തിനു ശേഷം 449 രൂപയുടെ ഫൈബര്‍ ബേസിക് പ്ലാനിലേക്കോ മറ്റ് ഏതെങ്കിലും പ്ലാനിലേക്കോ മാറാം. എറണാകുളം, ഇടുക്കി ജില്ലകളിലെവിടെയും ഈ സേവനം ലഭ്യമാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് പറഞ്ഞു.
എറണാകുളം ജില്ലയിലുള്ളവര്‍ 9400488111 എന്ന വാട്ട്സ്ആപ് നമ്പറിലൂടെയോ https:bookmy fiber.bsnl.co.in എന്ന വെബ്സൈറ്റിലൂടെയോ ബന്ധപ്പെട്ടാല്‍ സേവനം ലഭിക്കും.