രാജ്യത്ത് ഉപഭോക്തൃ ക്രെഡിറ്റ് മാര്‍ക്കറ്റ് മുന്നേറ്റമുണ്ടാകുമെന്നു പഠനം
Wednesday, June 23, 2021 11:08 PM IST
കൊച്ചി: ഇന്ത്യയിലെ ഉപഭോക്തൃ ക്രെഡിറ്റ് മാര്‍ക്കറ്റ് ഉയര്‍ന്ന നിരക്കില്‍ വളരുമെന്നു പഠനം. ആഗോള വിവര സേവന കമ്പനിയായ എക്സ്പീരിയന്റെയും ദേശീയ നിക്ഷേപ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെയും സംയുക്ത റിപ്പോര്‍ട്ടിലാണ് കോവിഡ് കാലത്തെ അതിജീവിച്ച് രാജ്യത്തെ ക്രെഡിറ്റ് ഇക്കോസിസ്റ്റം മുന്നേറുമെന്നു സൂചിപ്പിക്കുന്നത്.
‘ഇന്ത്യയുടെ ക്രെഡിറ്റ് ഇക്കോസിസ്റ്റം അവലോകനം’ എന്ന റിപ്പോര്‍ട്ട് വായ്പാ മേഖലയിലെ പ്രധാന പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോളതലത്തില്‍ മിക്ക സമ്പദ് വ്യവസ്ഥകളേക്കാളും ഉയര്‍ന്ന നിരക്കില്‍ ഇന്ത്യയുടെ ഉപഭോക്തൃ ക്രെഡിറ്റ് വിപണി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ജനസംഖ്യാ ശാസ്ത്രത്തിലെ മാറ്റവും വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന്റെ സ്വകാര്യ ഉപഭോഗം വര്‍ധിക്കുന്നതും ഗ്രാമീണ ജനസംഖ്യയിലെ വളര്‍ച്ചയുമാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.