മു​ത്തൂ​റ്റ് ക്യാ​പ്പി​റ്റ​ല്‍ സ​ര്‍​വീ​സ​സ് അ​റ്റാ​ദാ​യം 52.20 കോ​ടി
Sunday, June 20, 2021 11:18 PM IST
കൊ​ച്ചി: മു​ത്തൂ​റ്റ് ക്യാ​പ്പി​റ്റ​ല്‍ സ​ര്‍​വീ​സ​സ് മാ​ര്‍​ച്ച് 31ന് ​അ​വ​സാ​നി​ച്ച നാ​ലാം പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക​ഫ​ല​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​കാ​ല​യ​ള​വി​ല്‍ നേ​ടി​യ 13.6 കോ​ടി രൂ​പ അ​റ്റാ​ദാ​യ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് ക​മ്പ​നി ഇ​ക്കു​റി നേ​ടി​യ​ത് 8.9 കോ​ടി അ​റ്റാ​ദാ​യം. മാ​ര്‍​ച്ച് 31ന​വ​സാ​നി​ച്ച സാ​ന്പ​ത്തി​ക​വ​ര്‍​ഷം ക​മ്പ​നി 52.2 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യ​മാ​ണ് നേ​ടി​യ​ത്.

മാ​ര്‍​ച്ച് 31ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം മൊ​ത്തം ന​ല്‍​കി​യ വാ​യ്പ​ക​ള്‍ (മൊ​ത്തം എ​യു​എം) 2088.5 കോ​ടി വ​രും. 16.6 കോ​ടി മ​തി​യ്ക്കു​ന്ന അ​സൈ​ന്‍​ഡ് പോ​ര്‍​ട്ഫോ​ളി​യോ ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ക്കാ​ല​യ​ള​വി​ല്‍ ക​മ്പ​നി 347.5 കോ​ടി​യു​ടെ വാ​യ്പ​ക​ളാ​ണ് ന​ല്‍​കി​യ​ത്. ആ ​പാ​ദ​ത്തി​ല്‍ നേ​ടി​യ മൊ​ത്ത​വ​രു​മാ​നം 146.9 കോ​ടി. സ്ഥി​തി​ഗ​തി​ക​ള്‍ കു​റ​ച്ചൊ​ക്കെ മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം മൂ​ലം ബി​സി​ന​സ് സാ​ഹ​ച​ര്യം ഇ​പ്പോ​ഴും വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണെ​ന്ന് മു​ത്തൂ​റ്റ് ക്യാ​പ്പി​റ്റ​ല്‍ സ​ര്‍​വീ​സ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ജോ​ര്‍​ജ് മു​ത്തൂ​റ്റ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.