ഇസാഫുമായി കൈകോര്‍ത്ത് ആര്യ കൊളാറ്ററല്‍
Tuesday, June 15, 2021 10:10 PM IST
കൊച്ചി: കേരളത്തിലെ കര്‍ഷകര്‍, കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍, ചെറുകിട, ഇടത്തര കാര്‍ഷികോത്പന്ന സംസ്കരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് വിളവെടുപ്പനന്തര സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ പ്രമുഖ പോസ്റ്റ് ഹാര്‍വെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററല്‍, ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുമായി കരാറായി. കഞ്ചിക്കോട്ടെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്.
മൂന്നു വെയര്‍ഹൗസുകള്‍ ഉള്‍പ്പെടെ പാര്‍ക്കിലെ 80,000 ചതുരശ്രയടി സ്ഥലമാണ് ഇതിനായി എടുത്തിരിക്കുന്നത്. 15,000 മെട്രിക് ടണ്ണാണു മൂന്ന് വെയര്‍ഹൗസുകളുടെയും മൊത്തം സംഭരണശേഷി.